പഠിക്കുന്ന കാലത്ത് എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെട്ടാൽ മതിയെന്നും, പിന്നീട് ആലോചിക്കുമ്പോൾ ഒരു ദിവസം കൂടി കിട്ടിയിരുന്നെങ്കിലൽ എന്നും ആശിച്ചു പോകുന്ന ഒരു അനുഭവമാകും എല്ലാവര്കും ഹോസ്റ്റല് ജീവിതം. സ്കൂളിലോ കോളെജിലോ ഹോസ്റ്റലിൽ നിന്ന് പടിച്ച ആരോട് ചോദിച്ചാലും ഇതുതന്നെയായിരിക്കും ഉത്തരം.
എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഹോസ്റ്റൽ അനുഭവങ്ങള് വെറും 4-5 മാസം കാലയളവിലെ മാത്രമാണെങ്കിലും ആ കാലയളവിൽ നടന്ന തമാശകളും അനുഭവങ്ങളും ഒരുപാട് ഉണ്ട്.
എന്റെ ഹോസ്റ്റൽ വാസം ഞാൻ +1ന് പഠിക്കുന്ന കാലത്തായിരുന്നു. ഫാറൂക്ക് കോളേജിന്റെ തന്നെ കീഴിലുള്ള അൽ ഫറൂക്ക് റെസിഡെൻഷ്യൽ CBSE സ്കൂളിൽ തന്നെയായിരുന്നു 7ആം ക്ലാസ്സ് മുതൽ ഞാൻ പഠിച്ചിരുന്നെങ്കിലും, ഇനിയങ്ങോട്ടും അതേ സ്കൂളിൽ തന്നെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കാം എന്ന ആശയം, 10 കഴിഞ്ഞ് ഇനി എന്നെ എവിടെ ചേർത്തും എന്ന വീട്ടുകാരുടേ ടിസ്കഷൻ സമയത്ത് ഞാൻ തന്നെ മുന്നോട്ട് വച്ചതായിരുന്നു. ഇത് അംഗീകരിക്കാൻ വീട്ടുകാർക്കും വല്ല്യ എതിർപ്പൊന്നും ഇല്ലായിരുന്നു, കാരണം ഉമ്മ ഉപ്പയുടെ കൂടെ ഗൾഫിലായിരുന്നതിനാൽ ഇനിയും എന്നെ വീട്ടിൽ വലിയുമ്മയുടേയും ഏളാമമാരുടേയും കൂടെ നിർത്തുന്നത് ശരിയല്ലല്ലോ എന്ന ശങ്ക അവർക്കുമുണ്ടായിരുന്നു.പിന്നേ ഞാൻ അതുവരേ പഠിച്ച സ്കൂൾ ആയതുകൊണ്ടും, പൊതുവേ മോശപ്പെട്ട അഭിപ്രായം ഒന്നും പുറത്ത് കേട്ടിട്ടില്ലാത്ത ഹോസ്റ്റൽ ആയതുകൊണ്ടും ഉപ്പ ഒ.കെ പറഞ്ഞു.അല്ലാതെ എന്റെ ശത്രുപക്ഷത്തുള്ളവർ പറഞ്ഞു പരത്തിയ പോലെ, എന്റെ പഴയ കാമുകി അതേ സ്കൂളിൽ തന്നെ സീറ്റ് ഉറപ്പിച്ചത് കൊണ്ടൊന്നും ആയിരുന്നില്ല.
ഞാൻ 10 വരേ പടിച്ച അതേ സ്കൂളിൽ തന്നെ തുടർന്നും പടിക്കാനുള്ള തീരുമാനത്തിന് എനിക്കും എന്റേതായ ചില കാരണങ്ങൾ ഉണ്ടായിരുന്നു.
1) നമ്മട പഴെ സ്കൂൾ, അറിയുന്ന അധ്യാപകർ, അറിയുന്ന ചുറ്റുവട്ടങ്ങൾ, എളുപ്പത്തിൽ മുങ്ങാനും പൊങ്ങാനും പറ്റുന്ന ചുറ്റുപാട്, സ്കൂളാണെങ്കിലും ഫറൂക്ക് കോളേജിന്റെ ഉള്ളിൽ ആയതുകൊണ്ട് മൊത്തത്തിൽ ഉള്ള ഒരു കോളേജ് അന്തരീക്ഷം തുടങ്ങിയവ
2) നാല് വർഷമായി നമ്മൾ കഷ്ട്ടപെട്ട് ഉണ്ടാക്കിയ ചീത്തപ്പേരും, അതിനെ ചുറ്റിപ്പറ്റിയുള്ള ഹീറോ (ഞാൻ സ്വയം കല്പിച്ചത്) ഇമേജും
3) കൂടെ പഠിച്ച മിക്ക പെൺകുട്ടികളും ഇവിടെ തന്നെ തുടരാനാണ് താല്പര്യം എന്നുള്ള തിരിച്ചറിവ്
4) വീട്ടിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്യണം, അതുകൊണ്ട് തന്നെ ഒരുവിധം പ്രഷ്നങ്ങളൊന്നും വീട്ടിലോ നാട്ടിലോ അറിയാനുള്ള സാധ്യത വളരെ വിരളം
5) ഹോസ്റ്റൽ സൌകര്യം വിത്ത് നല്ല മെസ്സ്, അതും സ്കൂളിന്റെ നേരെ ഓപ്പോസിറ്റ്, അതായത് സ്ക്കൂൾ-ഗ്രൌണ്ട്-ഹൊസ്റ്റൽ, മൂന്നരക്ക് ബെല്ല് അടിച്ചാൽ ഓടി റൂമിൽ വന്ന് ട്ടൈറ്റ് ടീ ഷർട്ട് ഇട്ട് ബാൽക്കണിയിൽ നിന്നാൽ എല്ലാ ലലനാമണികൾക്കും എന്റെ അപാര ബോഡീ ഷോ ഫ്രീ, ഇതിലും വലിയ സന്തോഷം നമുക്ക് വേറേ എന്താ!!!!
ഹോസ്റ്റലിൽ ചേരാം എന്ന തീരുമാനം വീട്ടുകാർ അംഗീകരിച്ചത് മുതൽ പിന്നെ കണക്ക് കൂട്ടലുകളായിരുന്നു. ഏത് റൂമായിരിക്കും, ആരൊക്കെ ആവും കൂട്ടിന്ന്, എന്തെല്ലാം തരികിട ഒപ്പിക്കണം, പഠിക്കാനുള്ള സമയം എങ്ങനെ മാക്സിമം കുതിര കളിച്ചു കളയാം മുതലായ വിഷയങ്ങൾ ആയിരുന്നു പ്രാധാന വെല്ലുവിളികൾ. എന്റെ കൂടെ 10 വരെ അതേ സ്ക്കൂളിൽ പഠിച്ചവരിൽ എന്റെ ഗാങിൽ ഉള്ള ആരും വീണ്ടും അതേ അധ്യാപകരിൽ നിന്ന് തന്നെ അടിയും ചീത്തപറച്ചിലും വാങ്ങുന്നതിൽ വല്യ താല്പര്യം ഇല്ലാത്തവരായിരുന്നു. മാത്രമല്ല അവർ 10 വരെ സി.ബി.എസ്.ഇ പടിച്ചത് തന്നെ ധാരാളം, ഇനി അത് തന്നെ 2 കൊല്ലം കൂടി പടിക്കാൻ നഹി നഹി എന്ന കടും പിടുത്തത്തിലായിരുന്നു. പിന്നെയുള്ളത് ടേ സ്ക്കൂളേർസ് ആയ പഴയ സുഹ്രുത്തുക്കൾ മാത്രം. ഇനി പുതിയതായി ചേരുന്ന ഏതെങ്കിലും മണകുണാപ്പന്മാരെ വല്ലതുമാകുമോ ദൈവമേ എന്റെ റൂം മേറ്റ്സ് എന്നൊക്കെ ആലോചിച്ച് എന്റെ രാവുകൾ നിദ്രാവിഹീനങ്ങൾ ആയി…
അങ്ങനെയിരിക്കുമ്പോളാണ് ഞാൻ ആ സത്യം ഓർത്തത്, യുറേക്കാ!!!! പെട്ട്രോൾ വില സ്വയം നിശ്ചയിക്കാനുള്ള അനുമതി എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തതറിഞ്ഞ അമ്പാനിയേ പോലെ ഞാൻ തുള്ളിച്ചാടി… എന്റെ പഴയ ക്ലോസ് ഫ്രന്റ്സ് റോയ്സീ & ഹാഫിദ് , ഞങ്ങളുടേ കൂടെ ഒരുതവണ 9ആം ക്ലാസ് പഠിച്ചത് പോരാ,നാന്നായിട്ടൊന്നുകൂടെ പഠിക്കണമെന്ന അതിയായ ആഗ്രഹം കാരണം ബൌൻസറടിച്ച് ഞങ്ങളുടെ ജൂനിയറായ് പിറവിയെടുത്തവർ, അവർ രണ്ടുപേരും ഹൊസ്റ്റലിൽ ആണല്ലോ….എനിക്ക് പറ്റിയ പാർട്ടിയാണ്…ചീത്തപേരും കുരുത്തക്കേടും ആവോളമുണ്ട്, പിന്നേ 4-5 വർഷമായി വീട്ടുക്കാർക്ക് സ്വയരക്കേട് കിട്ടാൻ വേണ്ടി ഹോസ്റ്റലിൽ തന്നെ പൊറുതി… അപ്പോ തന്നെ അവരെ വിളിച്ചു, എന്റെ പ്ലാൻസ് പറഞ്ഞു, അവർക്കും സന്തോഷം, കൂടെ പഠിച്ച സീനിയർ, കൂട്ടത്തിൽ കൂട്ടാൻ പറ്റുന്നവൻ, പിന്നെ പുതിയതായ് വരുന്ന സീനീയേർസിനെ മെരട്ടാൻ കൂടെ ഇങ്ങനെ ഒരു ഓൾഡ് ഹിസ്റ്ററി അറിയുന്നവൻ എന്തായാലും നല്ലതാണ് എന്ന തിരിച്ചറിവ്.
അങ്ങനെ ആ സുദിനം വന്നെത്തി.പുതിയ ബെഡ്ഷീറ്റ്, ബക്കറ്റ്, കപ്പ് ഇത്യാതി സാധനങ്ങളുമായി ഞാൻ എന്റെ ഹോസ്റ്റലിലേക്ക് ഒരു മണവാട്ടിയേ പോലെ, ക്ലാസ്സ് തുടങ്ങുന്നതിന്റെ തലേന്ന് വൈകുന്നേരം വന്നു. റൂം നമ്പർ 13 വേണമെന്ന് പ്രത്യേകം പറഞ്ഞത് കൊണ്ടും, വേറെ ആരും ആ മുറിയിൽ പോകാൻ തയ്യാറാവുകയില്ല എന്ന ഉറപ്പ് വാർഡനുള്ളത് കൊണ്ടും എന്റെ എന്റ്റ്റ്രീ വളരേ സ്മൂത്ത് ആയിരുന്നു. ബക്കറ്റും പാട്ടയും ഒക്കെ കണ്ടിട്ട് എന്റെ റൂമേറ്റ്സിനൊരു ചിരി.അപ്പോഴാണ് ഞാനറിയുന്നത്, ഇവന്മാര് 4 കൊല്ലമായിട്ട് ബക്കറ്റും കപ്പും പോയിട്ട് പല്ല് തേക്കുന്ന ബ്രഷും റ്റൂത്പേസ്റ്റു പോലും സ്വന്തമായിട്ട് ഇല്ലാത്ത പാർട്ടിയാണ്. ബെസ്റ്റ്!!! എന്തിനധികം പറയുന്നു, വന്ന ഉടനേ റോയ്സി അന്വേഷിച്ചത് നിന്റെ കയ്യിൽ എത്ര ഷെഡ്ഡിയുണ്ടെന്നാണ്, കാരണം ഈ കൊല്ലം അതും എന്റെത് ഓസാമെന്ന പ്ലാനിലാണ് അവർ….അതുകൊണ്ട് തന്നെ ഉടുത്ത ഡ്രസ്സ് മാറ്റുന്നതിന്റെ മുമ്പ് ഞാൻ ആദ്യം ചെയ്തത് എന്റെ ജെഡ്ഡിയുടെ സ്റ്റോക് എടുത്ത് ഭദ്രമായി പെട്ടിയിൽ പൂട്ടി വയ്ക്കുക എന്ന ജോലിയാണ്. കൂടാതേ എന്റെ ജഡ്ഡിയുടേ കണക്കിൽ എന്തെങ്കിലും കൂറവ് വരികയാണെങ്കിൽ ഞാൻ ഉണ്ടാക്കാൻ പോകുന്ന പുകില്, സീനിയർ എന്ന നിലയിലുള്ള പീഠനങ്ങളുടേ ലിസ്റ്റ് തുടങ്ങിയവയൊക്കേ വിവരിച്ചെങ്കിലും അവരുടേ “ഓപ്പറേഷൻ ജഡ്ഡി” പ്ലാൻ ഒഴിവാക്കില്ല എന്ന് കണ്ടപ്പോൾ ഞാൻ ഒരു നിക്ഷ്പക്ഷമായ സൊല്യൂഷൻ വച്ചു. ഏന്റെ ബാച്ചിൽ പുതിയതായി ജോയിൻ ചെയ്ത ഫിദാ സ്വലിഹിനേ റോയ്സിയുമായി പരിചയപ്പെടുത്തിക്കൊടുക്കാം, ഒരു ലൈൻ വലിക്കാൻ എന്നാലാവുന്നത് ഞാൻ ചെയ്തുകൊടുക്കാം എന്ന ധാരണയിൽ സന്ധിയാക്കി. അങ്ങനെ ഹോസ്റ്റലിലെ എന്റെ ആദ്യരാത്രിയിൽ തന്നെ ഞാൻ കാശുകൊടുത്ത് വാങ്ങിയ എന്റെ സ്വന്തം ജെഡ്ഡി എന്റെത് മാത്രമാവാൻ അത്ര വലിയ ഒരു കർത്തവ്യം ഞാൻ ഒരു ഗുണവുമില്ലാതേ ഏറ്റെടുക്കേണ്ടി വന്നു എന്നതാണ് ചരിത്രം.
മനസ്സിൽ കണ്ട സ്വപ്നങ്ങളിൽ ഉള്ള അത്ര സുഖമുള്ള സ്ഥലമല്ല സ്കൂൾ ഹോസ്റ്റൽ എന്ന് എനിക്ക് വൈകാതേ മനസ്സിലായി. 10 കുട്ടികൾക്ക് ഒരാൾ എന്ന കണക്കിൽ 8-10 മാഷന്മാർ, വെറുതേ നിൽകുന്നവന് എന്തെങ്കിലുമൊക്കെ ഒരു പണിഷ്മന്റ് കൊടുത്തില്ലെങ്കിൽ എന്ത് രസമെന്ന് ചിന്തിക്കുന്ന ഒരു വാർഡൻ, മെസ്സ് മെനുവിൽ എഴുതി ചിട്ടപ്പെടുത്തിയ ഭക്ഷണക്രമം, രാത്രി 7.30 മുതൽ 9.30 വരേയുള്ള പഠനം, അതും ക്ലാസിൽ പഠിപ്പിക്കുന്ന അതേ മാഷുമാരുടേ മുമ്പിൽ തന്നെ ഇരുന്നിട്ട്, ക്രിത്യം 10.30ന് കിടക്കാനുള്ള ബെല്ല്, ആകപ്പാടെ ഒരു ടൈം ടേബിൾ ജീവിതം. വന്ന രണ്ട് ദിവസം കൊണ്ട് തന്നെ വീട്ടിൽ പോവണം എന്ന കലശലായ ആഗ്രഹം വന്ന് തുടങ്ങി.
മുകളിൽ പറഞ്ഞ എല്ലാ നിയമങ്ങളും ഒരു പരിധി വരേ സഹിക്കാൻ പറ്റുന്നതായിരുന്നെങ്കിലും, എനിക്കും എന്റെ സഹമുറിയന്മാർക്കും ഒരിക്കലും അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യം പുലർച്ച 5 മണിക്ക് സുബഹി നമസ്കാരത്തിനുള്ള വിളിയായിരുന്നു. മുസ്ലീം മതവിശ്വാസികളായ എല്ലാ കുട്ടികളേയും വിളിച്ചുണർത്താനുള്ള ഉത്തരവാദിത്വം 6-7-8 ക്ലാസുകാർക്ക് അറബി ഭാഷ പഠിപ്പിക്കുന്ന താമരശേരിക്കാരൻ സാജിദ് മാഷിനായിരുന്നു.
രാത്രി 10.30 മണിക്ക് ഉറങ്ങാനുള്ള ബെല്ല് അടിച്ചാൽ 13ആം റൂമിൽ (ഞങ്ങളുടെ റൂം) ചീട്ട്കളി, ഡബിൾ സിക്സ്, പഞ്ജഗുസ്തി, മുതലായ കലാപരിപാടികൾ, ഒപ്പം +2 വിലെ സുധാ പണിക്കരുടെ ശരീര ശാസ്ത്രം, അനുപമാ ചന്ദ്രന്റെ നടത്തം മുതലായ അവശ്യവിശയങ്ങളേ കുറിച്ചുള്ള ചർച്ചകൾ ഒക്കെ നടക്കുന്നതിനാൽ തൊട്ടപ്പുറത്തുള്ള റൂമുകളിൽ നിന്നുള്ളവർ ഉൾപടേ ഹോസ്റ്റലിലേ ഒരു വിധം എല്ലാ തരികിടകളും ഞങ്ങളുടേ റൂമിലായിരിക്കും ഈ സമയത്ത്. ഞങ്ങളുടെ റൂം ഒന്നാം നിലയിലായതിനാലും, പത്തരയുടെ ബെല്ല് കേട്ടാൽ ഉടനെ ഉറങ്ങുന്ന രാജീവ് മാഷൊഴിച്ച് ബാക്കി എല്ലാ മാഷന്മാരും താഴെയാണ് താമസം എന്നുള്ളതിനാലും ഞങ്ങളുടേ ഈ ലേറ്റ് നൈറ്റ് ട്ടോക്ക് ഷോ അല്ലലില്ലാതെ നടന്നു പോന്നു. അങ്ങനെയുള്ള ഞങ്ങളുടേ റൂമിൽ വിളക്കണയണമെങ്കിൽ കുറഞ്ഞത് 12.30 മണിയെങ്കിലും കഴിയണമല്ലോ, പിന്നെയാണ് കിടത്തം.
കിടത്തത്തിനും എന്റെ സഹമുറിയന്മാർക്ക് അവരുടേതായ ഒരു സ്റ്റൈൽ ഉണ്ട്. എല്ലാ മുറികളിലേയും പോലെ ഞങ്ങളുടെ റൂമിലും 3 കട്ടിൽ ഉണ്ടെങ്കിലും ഞങ്ങടെ സൌകര്യാർതം മൂന്നും അടുപ്പിച്ചിട്ടിട്ട് ഒരു റ്റ്രിപ്പിൾ കോട്ട് ബെഡ് ആയിട്ടായിരുന്നു ഞങ്ങളുടെ സിസ്റ്റം. ചെറുപ്പത്തിൽ തന്നെ കൈലി ഉടുത്ത് ശീലമില്ലാത്തതിനാൽ ഞാൻ രാത്രി സ്ഥിരം ട്ട്രാക്ക് സ്യൂട്ട് അല്ലെങ്കിൽ റ്റ്രൌസർ ആയിരുന്നു വേഷം. പക്ഷേ എന്റെ സഹമുറിയന്മാരായ റോയ്സും ഹാഫിയും അതിലും ഒരു സ്പെഷ്യാലിറ്റി കീപ്പ് ചെയ്തിരുന്നവരായിരുന്നു. കിടക്കുന്നതിനു തൊട്ടു മുമ്പ് ഉടുമുണ്ട് ഉരിഞ്ഞ് അവരവരുടെ ബെഡ്ഷീറ്റ് വലിച്ച് സ്വന്തം ബോഡിയേ ഒരു സാന്റ്വിച്ച് ആക്കി കിടക്കുന്നതായിരുന്നു അവരുടേ ശീലം. ആദ്യത്തെ രണ്ട് ദിവസാം രാത്രിയുള്ള ഈ ബോഡീ ഷോ എനിക്ക് ഒരു ചമ്മലും വൈക്ലബ്യവും ഉണ്ടാക്കിയെങ്കിലും പതിയേ ഞാനും അത് ഉൾകൊണ്ട് ജീവിച്ചു പോന്നു.
ഇങ്ങനെ 12.30ക്ക് കിടന്ന് ,നേരത്തെ എല്ലാവരും കൂടി പറഞ്ഞതിനെ കുറിച്ച് ഞാങ്ങൾ മൂന്നുപേരും മാത്രമായി കിടന്ന് ടിസ്കസ്സ് ചെയ്തു കഴിയുമ്പോഴേക്കും ഉറങ്ങാൻ 2 മണി ആകാറുണ്ട് മിക്ക ദിവസങ്ങളിലും. ഇങ്ങനെയുള്ള ഞങ്ങളെയാണ് പുലർച്ചെ 5 മണിക്ക് നിസ്കരിക്കാൻ വിളിക്കുന്നത്. ഓരോ റൂമിന്റെയും പൂറത്ത് ഒരു മാസ്റ്റർ സ്വിച്ച് ഉണ്ടാകും. അതിൽ ഞെക്കിയാൽ ആ റൂമിലേ ലൈറ്റ് ഓൺ ആക്കാനും ഓഫ് ആക്കാനും കഴിയുമെന്നതിനാൽ ആദ്യം വാതിലിന്ന് മുട്ടുന്നതിനോടൊപ്പം റൂമിലേ ലൈറ്റ് ഇടുന്നതും മാഷായിരിക്കും. പിന്നേ എണീറ്റ് വാതിൽ തുറക്കുന്നത് വരേ മുട്ടാണ്, ഒടുക്കത്തെ മുട്ട്…
വിളിക്കുന്നത് മാഷായത് കൊണ്ട് എണീറ്റ് വാതിൽ തുറക്കാതിരിക്കാനും വയ്യ. ഞങ്ങളുടേ സ്വഭാവം നന്നായിട്ടറിയാവുന്നത് കൊണ്ട് 3 പേരും എണീറ്റ് നിസ്കരിക്കാൻ പള്ളിയിൽ പോകുന്നത് വരേ സാജിദ് മാഷ് ഞങ്ങളുറ്ടെ റൂമിന്റെ പുറത്ത് കാവൽ നിൽക്കും. അങ്ങനെയായിരുന്നു ഞ്ങ്ങളുടേ തുടക്കത്തിലേ എല്ലാ ദിവസങ്ങളും.
അവസാനം ഇതിനൊരു അറുതി വരുത്തണം എന്ന തീരുമാനത്തിൽ ഞാനും എന്റെ സഹമുറിയന്മാരും ചേർന്ന് ഒരുപാട് രാത്രികൾ ഇരുന്നും കിടന്നും അലോചിച്ചിട്ട് ഒരു മാസ്റ്റർ പ്ലാൻ ഉണ്ടാക്കി. ഓപ്പറേഷൻ സുബഹി എന്ന് പേരും നൽകി.
അങ്ങനെ അന്നും പുലർച്ചെ ക്രിത്യം 05.10നു സാജിദ് സാർ പുറത്ത് നിന്നും ലൈറ്റ് ഓൺ ആക്കി വാതിലിന്ന് മുട്ടൽ തുടങ്ങി. ഞാൻ എണീറ്റിട്ട് റോയ്സിനേയും ഹാഫിയേയും തട്ടി ഉണർത്തി. അവർ രണ്ടു പേരും ഉടുത്തിരുന്ന ബെഡ്ഷീറ്റ് രണ്ടും ഊരി കട്ടിലിന്റെ സൈഡിൽ ഇട്ടിട്ട് പിറന്ന പടി ഒരാള് മലർന്നും ഒരാള് കമഴ്ന്നും ഉറങ്ങുന്ന പോലെ ഒരു കിടത്തം. ഞാൻ ഉറക്കച്ചടവിൽ ഇതൊന്നും കണ്ടില്ല എന്ന ഭാവത്തിൽ വാതിൽ തുറന്ന് കൊടുത്തു. മുന്നിൽ കണ്ട കാഴ്ച്ച കണ്ട് ആ ഡിസംബർ മാസത്തിലെ മരം കാച്ചുന്ന തണുപ്പുള്ള വെളുപാങ്കാലത്തു് സാജിദ് മാഷ് വിയർത്തു പോയി. പല ട്ടൈപ് കണി കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനൊരു കണി കിട്ടും എന്ന് നേരത്തേ ഇൻഫർമേഷൻ ഒന്നും കിട്ടാത്തത് കൊണ്ടാവും പുള്ളി ഒന്നും മിണ്ടാതെ, ഒന്നും ഉരിയാടാതെ തൊട്ടപ്പുറത്തുള്ള റൂമിലുള്ളവരെ പോലും വിളിക്കാൻ മറന്നു നേരെ ഒരു പാതി മയക്കത്തിലെന്ന പോലേ നടന്ന് പോകുന്നതും നോക്കി ഞ്ഞാൻ അന്ന് ചിരിച്ച ചിരി…….
അന്ന് സുബഹിക്ക് വുളു ഉണ്ടാക്കുന്ന സാജിദ് മാഷ് ഒരു 20 പ്രാവിശ്യം കാർക്കിച്ച് തുപ്പി വായ് കഴുകിയെന്നും, മുഖം (കണ്ണ് അടക്കം) സോപ്പിട്ട് കഴുകിയെന്നും ഒക്കെ ഒരു കിംവധന്ധി കേട്ടു….ആവോ എനിക്കറിയില്ല.
പിന്നീടങ്ങോട്ട് ഞങ്ങൾക്ക് സുബഹി നിസ്കാരത്തിൽ നിന്നും പൂർണ്ണ മോചന കാലമായിരുന്നു. രാവിലെ മാക്സിമം ഒരു മുട്ടലിൽ ഒതുങ്ങി ഞങ്ങളെ സുബഹിക്കുള്ള വിളി. മാത്രമല്ല സാറിന് എന്റെ റൂമേറ്റ്സിനെ എവിടെ വച്ച് കണ്ടാലും അച്ചുമാമയേ കണ്ട പിണറായിയേ പോലെ മുഖത്ത് നോക്കാൻ ഒരു വിമ്മിഷ്ടം, അഥവാ നോക്കിപ്പോയാൽ ഒരു ഞെട്ടൽ എല്ലാം അനുഭവപ്പെടുമായിരുന്നു.
പക്ഷേ എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അറുതി ഉണ്ടല്ലോ.. അങ്ങനെ അതും സംഭവിച്ചു. ഒരു ദിവസം പുലർച്ചക്ക് വാതിലിൽ എന്നും ഉള്ളതിനേക്കാൾ കൂടുതൽ ശബ്ദത്തിലുള്ള മുട്ട് കേട്ടിട്ടാണ് ഞങ്ങൾ ഉണർന്നത്. ഇയാൾക്ക് കിട്ടിയതൊന്നും പോരേ, ഇനിയും കണി കാണിക്കണോ എന്നും പറഞ്ഞ് അവർ രണ്ട് പേരും സ്റ്റാണ്ടേർഡ് കണി പോസിൽ കിടന്നു. കാണുന്നവന് ക്ലാരിറ്റി കുറവൊന്നും വരരുതല്ലോ എന്ന് ഉറപ്പ് വരുത്തിക്കൊണ്ട് ഞാൻ വാതിലിന്റെ സൈഡിൽ നിന്ന് കൊണ്ട് വാതിൽ പതുക്കെ തുറന്ന് കൊടുത്തതും ദേ റൂമിലേക്ക് ചാടി വരുന്നു ഹോസ്റ്റലിലെ വില്ലാളി വീരൻ രാജീവൻ മാഷ്.
മാഷ് വന്നതും കയ്യിലുള്ള വടിയുമായിട്ട് മലർന്നും കമഴ്ന്നും ഉറക്കം നടിച്ച് കിടക്കുന്ന ആ നഗ്ന കോമള ശരീരത്തിൽ വടികൊണ്ട് ഒരു ഭരതനാട്യം തന്നെ നടത്തി. അപ്രതീക്ഷിതമായ ആക്രമണമായിരുന്നതിനാൽ അടി കൊള്ളണോ അതോ ഉടുമുണ്ട് തപ്പണോ അതോ ഉച്ചത്തിൽ കാറണോ എന്ന കൺഫ്യൂഷൻ കാരണം ഇത് മൂന്നും ചെയ്യാതെ അതേ പടി റൂമിന്റെ പുറത്തേക്ക് ചാടി രണ്ടുപേരും. പുറത്ത് അടിയുടേയും കരച്ചിലിന്റേയും കളകളാരവം കേൾക്കാൻ കൊതിച്ച് കാത്തുനിന്ന സാജിദ് സാറടക്കമുള്ള മാഷുമാരുടെ ഫുൾ പട തന്നെ കാത്തിരിപ്പുണ്ടായിരുന്നു, പക്ഷെ അവർ ഒരിക്കലും ഇങ്ങനൊരു വഴിത്തിരിവ് ഈ ഓപ്പറേഷനിൽ ഉണ്ടാവും എന്ന് കരുതിയിരുന്നില്ല.
അതോടെ അന്നു വരേ മാക്സിമം യക്ഷിയും,ശക്കീലയും,പ്രിൻസിപ്പാളിന്റെ ചീത്തവിളിയും ദുസ്വപ്നം കണ്ടിരുന്ന മാഷന്മാരും, ചുരുക്കം ചില കാണികളായ കുട്ടികൾക്കും അവരുടെ സ്വപ്നത്തിന്റെ ഡാറ്റാബേസിലേക്ക് ഒരു പുതിയ ഹോറർ മൂവി കൂടി ആഡ് ചെയ്യേണ്ടി വന്നു.
പിന്നീടങ്ങോട്ട് സുബഹി നിസ്കാരം 13ആം റൂമിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ….
ഇതോടു കൂടി റോയ്സിന് പുതിയൊരു ചെല്ലപ്പേര് കൂടി ചേർത്ത് കിട്ടി. അന്ന് വരേ “കോഴി” എന്ന പേരിൽ ഫെയ്മസ് ആയിരുന്ന റോയ്സി പിന്നേ അപ്ഡേറ്റ് ചെയ്ത് “കണിക്കോഴി” എന്ന നാമധേയത്തിൽ അറിയപ്പെട്ടു. അന്ന് രാജീവൻ മാഷ് അടിച്ച അടിയുടെ പാട് ഇന്നും തന്റെ ശരീരത്തിൽ പുറത്ത് കാണിക്കാൻ പാടില്ലാത്ത ഭാഗങ്ങളിൽ ഉണ്ടെന്നാണ് ഹാഫിയുടെ അവകാശവാദം.
ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഹോസ്റ്റലിലെ കഥകൾ ഇനിയുമുണ്ട് ഒത്തിരി….എഴുതാം പിന്നീട്..!!
വാൽകഷ്ണം :
ഏകദേശം 4 വർഷങ്ങൾക്ക് ശേഷമുള്ള എന്റെ ബ്ലോഗ് പോസ്റ്റ് ആണ്. ഒരുപാട് തെറ്റുകളും കുറവുകളും ഉണ്ടാകുമെന്ന് അറിയാം. ക്ഷമിക്കുമല്ലോ…
അഭിപ്രായങ്ങൾ കമന്റുകളായിട്ട് പോസ്റ്റ് ചെയ്യാൻ മറക്കരുതേ…..