Tuesday, 5 March 2013

വിമാനത്തില്‍ നിന്നൊരു കൂട്ടുകാരി..

ജീവിതത്തില്‍ ആദ്യമായി ഞാന്‍ വിമാനത്തില്‍ കയറുന്നത്‌ എനിക്ക്‌ 6 വയസ്സുള്ളപ്പോഴാണ്‌. ആന്ന് എന്റെ ഉപ്പാക്ക്‌ സൗദിയില്‍ ജൊലിയായത്‌ കാരണം ഞങ്ങളെയും അങ്ങൊട്ട്‌ കൊണ്ടുപോന്നതായിരുന്നു.പിന്നീട്‌ പല തവണ ഞാന്‍ കയറിയിട്ടുണ്ടെകിലും ഈ വിമാനം എന്ന സംഭവത്തെ ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത് എനിക്ക്‌ ഏകദേശം ഒരു 10-12 വയസ്സിനിടയിലാണ്‌....ആ സമയത്താണ്‌ വിമാനത്തിലെ "ആന്റിമാരെ" [Air Hostesses] ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്‌ എന്നുള്ളതാണ്‌ അതിന്‌ കാരണം എന്ന് കൂട്ടിക്കോളൂ....എന്നിരുന്നാലും അന്നും എയര്‍ ഇന്ത്യയിലെ ചളുക്ക്‌ തള്ളമാരേലും [ഒരിക്കല്‍ എയര്‍ ഇന്ത്യയില്‍ വച്ച്‌ ഞാന്‍ കണ്ട എയര്‍ ഹോസ്റ്റസ്സ്‌ എന്റെ വീട്ടില്‍ മുംബ്‌ അടുക്കളപ്പണിക്ക്‌ വന്നിരുന്ന കല എന്ന പെണ്ണാണോ എന്ന ന്യായമായ സംശയം വരികയും ഉടനെ അത്‌ അവരോട്‌ തന്നെ ചോദിച്ച്‌ ഉപ്പയുടെ വക ചെവിക്ക്‌ ഒരു നുള്ളും ഞാന്‍ അഭിമാനപുരസരം വാങ്ങിയിരുന്നു] എനിക്ക്‌ ഇഷ്ടം തോന്നിയത്‌ സൗദി എയര്‍ലൈന്‍സിലെ തട്ടമിട്ട ഈജിപ്ഷ്യന്‍ സുന്ദരികളെ തന്നായിരുന്നു....എന്താ അവരുടെ ഒരു സ്റ്റൈല്‍...എന്താ ഒരു ആഡ്യത്ത്വം....ഒരിക്കല്‍ എന്റെ ആവശ്യപ്രകാരം എന്നെ കൊക്ക്പിറ്റ്‌ കാണിക്കാന്‍ കൊണ്ടോയതോടെ ആ ഇഷ്ടം ഹിമാലയം പോലായി....

പറഞ്ഞു വരുന്നത്‌ എനിക്ക്‌ ഈ അടുത്ത്‌ വിമാനത്തില്‍ വച്ച്‌ ഉണ്ടായ രസകരമായ ഒരു അനുഭവത്തെ കുറിച്ചാണ്‌.......

അന്ന് ഞാന്‍ എയര്‍ അറേബ്യയില്‍ ദമ്മാമിലേക്ക്‌ വരുന്നു ....ആദ്യമായി വിമാനത്തില്‍ കയറിയ അന്ന് മുതല്‍ എനിക്ക്‌ ഇതു വരെ സാധിക്കാത്ത ഒരു കാര്യം ഉണ്ട്‌.....സേഫ്റ്റി മുന്നറിയിപ്പുകളോട്‌ കൂടി വിമാനത്തിലെ പറക്കാത്ത കിളികള്‍ കാറ്റു വീര്‍ക്കുന്ന ഒരു ഉടുപ്പ്‌ ധരിച്ച്‌ കാണിച്ച്‌ തരലില്ലേ....അതൊന്ന് അടിച്ചു മാറ്റണം എന്ന്....സത്യമായിട്ടും ഇതുവരെ അതിന്‌ സാധിച്ചിട്ടില്ല....അങ്ങനെ അന്നും ഞാനത്‌ കിട്ടുമോ എന്ന് നൊക്കിക്കൊണ്ടിരിക്കുന്നു....ഇത്തവണയും അത്‌ വലിച്ചൂരി എടുക്കാന്‍ ഞാന്‍ പരാജയപ്പെട്ട്‌ താഴ്‌ന്ന മുഖവുമായി ഇങ്ങനെ ഇരിക്കുംബൊളാണ്‌ ഫ്ലൈറ്റിലെ ചെല്ലക്കിളി വന്നിട്ട്‌ "കൊട്ടേന്ന് എന്തേലും വേണോടോ കോപ്പെ ?" എന്ന് ഇങ്ങ്ലീഷില്‍ "എനിതിംഗ്‌ ഫ്രം തെ ട്ട്‌രൊളീ സര്‍" എന്ന് ചോദിക്കാന്‍ എന്റെ അടുത്ത്‌ വന്ന് കുനിഞ്ഞ്‌ നിന്നത്‌...ആ അവസരത്തില്‍ ഞെട്ടിപ്പിക്കുന്ന ഒരു രഹസ്യം ഞാന്‍ മനസ്സിലാക്കി....അന്ന് രാവിലെ ഞാന്‍ കണികണ്ടവന്‌ ലോട്ടെറി അടിപ്പിക്കണേ ദൈവമേ എന്ന് എന്റെ മനസ്സ്‌ അപ്പോ ഞാന്‍ തന്നെ അറിയാതെ പ്രാര്‍ത്തിച്ചു പോയി...... ഹോസ്റ്റെസ്സ്‌ ചെല്ലക്കിളി ഷര്‍ട്ടിന്റെ ഒരു ബട്ടന്‍ ഇടാന്‍ മരന്ന്നിട്ടുണ്ട്‌....കൊള്ളാം.......

നേരത്തെ ഇത്‌ പോലൊരു സാഹചര്യം ഉണ്ടായിട്ടില്ലാത്തത്‌ കൊണ്ടും, ഉണ്ടായവര്‍ അനുഭവം നമ്മളൊട്‌ പറഞ്ഞു തരാത്തത്‌ കൊണ്ടും എന്ത്‌ ചെയ്യണം എന്ന് ഒരു പിടിയും കിട്ടുന്നില്ല..പക്ഷെ അവസാനം ഞാന്‍...അല്ല...എന്റെ ഉള്ളിലെ സ്വാര്‍ഥന്‍ ആ കാഴ്ച മറ്റുള്ളവര്‍കു കൂടി കാണാനുള്ള അവസരം കൊടുക്കന്‍ സമ്മതിചില്ല....[ എന്റെ ഉള്ളിലെ സന്മനസ്സുള്ള നിഷ്കളങ്കന്‍ ആ പാവം പെണ്ണിനെ സഹായിക്കാന്‍ എന്നെ പ്രേരിപ്പിച്ചു എന്നും അതിനെ വ്യഖ്യാനിക്കാം...]

ഞാന്‍ നേരെ ഒരു മുഖവുരയും ഇല്ലാതെ അങ്ങ്‌ ചോദിച്ചു....“കരളേ.....ഇത്‌ എന്നെ കാണിക്കാന്‍ വേണ്ടി മാത്രം അഴിച്ചിട്ടതാണൊ അതോ, എയര്‍ അരേബ്യ കസ്റ്റമര്‍സിനെ കൂട്ടാന്‍ ഇങ്ങനെ ബ്രാ കാണിച്ചുള്ള പരസ്യവും തൊടങ്ങിയൊ????“

അപ്പൊ ആ ചെല്ലക്കിളിയുടെ മുഖഫേസ്‌ ഒന്ന് കാണണ്ടത്‌ തന്നെ.....ഉറക്കത്തില്‍ മാര്‍ബൊണൈറ്റിന്റെ പരസ്യത്തിലെ പഞ്ചനക്ഷത്ര ടോയ്‌ലറ്റാണെന്ന് കരുതി അവനോന്‍ കെടക്കുന്ന പഞ്ഞിമെത്തയില്‍ സുഗമായി മൂത്രം ഒയിച്ച ആള്‍ രാവിലെ എണീറ്റ്‌ " അമ്മേ...പല്ലി ഉത്തരതില്‍ നിന്ന് ഫയര്‍ ഫോഴ്‌സിന്റെ മൊട്ടൊര്‍ കൊണ്ട്‌ മൂത്രമൊഴിച്ചമ്മേ" എന്ന് പറയുന്നവന്റെ അതേ ഭാവം.....[സത്ത്യായിട്ടും...ഇതെന്റെ അനുഭവമേ അല്ല ട്ടാ....]

ചില പഴയ മലയാള സിനിമകളില്‍ ഒക്കെ നമ്മള്‍ കണ്ടിട്ടില്ലേ...അതുവരെ ക്യാമറക്കു മുംബില്‍ നിന്ന് എല്ലാരും കാണ്‍കേ കുളിക്കുന്ന നടി വില്ലനെ കാണുംബോള്‍ പെട്ടന്ന് വസ്ത്രം എല്ലാം വാരി വലിച്ചിട്ട്‌ " അയ്യൊ എന്നെ ഒന്നും ചെയ്യല്ലെ" എന്ന് തൊണ്ട പൊട്ടുമാറുച്ചത്തില്‍ കാറുന്നത്‌....അതിന്റെ ഒരു രീമേക്ക്‌ എന്നോണം ആ ചെല്ലക്കിളി കയ്യില്‍ ഉണ്ടായിരുന്ന ഫ്ലാസ്ക്‌ ഒക്കെ അവിടെ ഇട്ടിട്ട്‌ പെട്ടന്ന് തന്റെ മാനം മറച്ചു...അഥവാ ഷര്‍ട്ടിന്റെ കുടുക്ക്‌ ഇട്ടു.....പിന്നെ അവിടെ "സോറി" യുടെയും "തങ്ക്യൂ" യുടെയും ഒരു പെരു‍മഴ തന്നായിരുന്നു...... അന്നാണ്‌ ഈ രണ്ട്‌ വാക്കുകളും യഥാര്‍ത്ഥത്തില്‍ ഒരാവിശ്യവുമില്ലാതെ ഇങ്ങ്ലീഷുകാര്‍ ഉണ്ടാക്കിയതാണെന്ന് എനിക്ക്‌ മനസ്സിലായത്‌....... സത്യത്തില്‍ അതൊക്കെ ഞാന്‍ അങ്ങോട്ട്‌ പറയേണ്ടതല്ലേ?.....

എന്റെ ഇമേജ്‌ ആണേല്‍ ഇപ്പൊ ബുര്‍ജുല്‍ അറബില്‍ തട്ടുന്ന രീതിയില്‍......എന്തിനാ നല്ല ഒരു അവസരം ചുമ്മാ കളയുന്നേ എന്ന് എന്റെ മനസ്സ്‌ അപ്പോല്‍ മൈക്ക്‌ കെട്ടി വിളിചു പറയുന്നു... ഞാന്‍ ഉള്ള ചാന്‍സില്‍ അവിടെ ഒരു 220 കെ.വി ലൈന്‍ തന്നെ വലിക്കാനുള്ള ചെല വളിപ്പ്‌ തമാശകള്‍ക്ക്‌ വേണ്ടി എന്റെ ചെറിയ തമാശ ഹാര്‍ട്‌ ടിസ്കില്‍ സെര്‍ച്ചി....അവസാനം രണ്ടും കല്‍പിച്ക്‌: "ഏതായാലും ഇയാള്‍ക്‌ പിങ്ക്‌ നിറത്തിലുള്ള ബ്രാ നന്നായി ചേരും ട്ടാ!! എന്നങ്ങട്ട്‌ ഇല്ലാത്ത ധൈര്യം ഉണ്ടാക്കി അങ്ങ്‌ പറഞ്ഞൊപ്പിച്ച്‌....

അമ്മയാണെ സത്യം...ആന്ന് ആ പൈങ്കിളിയുടെ മുഖത്ത്‌ വിരിഞ്ഞ അത്ര ഭംഗിയുള്ള ഒരു പുഞ്ചിരി പിന്നെ ഇതുവരെ ഞാന്‍ എവിടെയും കണ്ടിട്ടില്ല...താമരപൂവ്‌ വിടര്‍ന്നു നിക്കുന്ന നീലത്തടാകത്തിന്റെ അടിയില്‍ ഒരു ഫ്ലഡ്‌ ലൈറ്റ്‌ കത്തിച്ച്‌ വച്ചപോലെ.....അപ്പൊ,.. ആ നിമിഷം,.. എനിക്ക്‌ അവളൊട്‌ പറയാന്‍ തൊന്നി : "ഭവതീ...പോരുന്നോ എന്റെ കൂടെ..നമുക്ക്‌ കാനനച്ചായയില്‍ കുതിരയെ മേച്ചു നടക്കാം.... കടല്‍ തീരങ്ങളില്‍ ഒരുമിച്ചു തിരയെണ്ണി കടലയും കൊറിച്ചിരിക്കാം...അതും വേണ്ടേല്‍ ,ട്ടൈട്ടാനിക്കിലെ ജാക്കിനെയും റോസിനെയും പൊലെ ഇരുവരുടെയും കൈകള്‍ നീട്ടി വിമാനത്തിന്റെ കോക്ക്പിറ്റില്‍ സൈഡ്‌ ഗ്ലാസ്‌ തുറന്ന് വച്ച്‌ തുപ്പിക്കളിക്കാം......

"പക്ഷെ പറഞ്ഞത്‌ മറ്റൊന്നാണ്‌..."വണ്‍ കോക്ക്‌ പ്ലീസ് “ [തെറ്റിദ്ധരിക്കരുത്‌..കോക്ക്‌ എന്ന് ഞാന്‍ ഉദ്ദേശിച്ചത്‌ കൊക്കക്കോളാ എന്നാണ്‌ :) ] പേടി കൊണ്ടൊന്നും അല്ലട്ടൊ....എന്തിനാ എന്റെ ഉപ്പയെ കൊണ്ട്‌ പുന്നാര മോനെയും അവന്‍ കെട്ടിക്കൊണ്ട്‌ വന്ന അന്യ ജാതി പെണ്ണിനേയും കൊന്നു എന്ന കേസില്‍ അഴി എണ്ണിപ്പിക്കുന്നെ എന്ന സദുദ്ദേശം മാത്രം.... എനിക്ക്‌ തന്ന കൊക്കിന്റെ പൈസ വാങ്ങാന്‍ പൊലും മറന്ന് ആ പാവം അടുത്ത സീറ്റിലേക്ക്‌ പോയി....[ അതിപ്പൊ വിമാനത്തിലും തട്ടുകട പോലാണ്‌..നമ്മള്‍ ഞണ്ണുന്നതിന്റെ പണം നമ്മള്‍ തന്നെ അവിടെ വച്ച്‌ റെഡി കാഷ്‌ കൊടുക്കണം!!!] പിന്നെ ഞാന്‍ ആ പൈങ്കിളിയെ തിരിച്ച്‌ വിളിക്കെണ്ടി വന്നു പൈസ കൊടുക്കാന്‍.....അപ്പൊഴും അവള്‍ടെ മുഖം നാണം കൊണ്ട്‌ കാശ്മീര്‍ അപ്പിള്‍ പോലെ തുടുത്തിരുന്നു.....

സത്യം...അന്നാണ്‌ എന്റെ ഉള്ളിലെ കവി ആദ്യമായി സട കുടഞ്ഞെണീറ്റത്‌...കൊറച്ച്‌ കഴിഞ്ഞ്‌ ആ സിംഹം വീണ്ടും ഉറങ്ങി കെട്ടോ...അത്‌ വേറെ കാര്യം...:)

ഏതായാലും ഫ്ലൈറ്റ്‌ ദമ്മാമില്‍ ലാന്റ്‌ ചെയ്തു...ഞാന്‍ പെട്ടിയും പ്രമാണവും ഒക്കെ കെട്ടി പെറുക്കി ഇറങ്ങാന്‍ റെഡിയായി.....വാതില്‍ക്കല്‍ അവള്‍ നില്‍പ്പുണ്ട്‌...റ്റാറ്റ പറയാന്‍....ഞാന്‍ എന്റെ പഴ്സില്‍ നിന്ന് എന്റെ ഒരു വിസിറ്റിംഗ്‌ കാര്‍ഡ്‌ എടുത്ത്‌ കയ്യില്‍ പിടിചു....എറങ്ങാന്‍ നേരത്ത്‌ അത്‌ അവള്‍ക്ക്‌ നീട്ടിയിട്ട്‌ പറഞ്ഞു : "ഇനിയും ഇങ്ങനെ പറക്കാന്‍ പ്ലാന്‍ ഉണ്ടേല്‍ എന്നെ നേരത്തെ ഒന്നറിയിക്കണേ...ട്ടിക്കറ്റ്‌ എടുക്കാനാണ്‌!!".....വീണ്ടും സൂര്യനെ പോലും അസൂയപ്പെടുത്തുന്ന ആ പുഞ്ചിരി എനിക്ക്‌ അവള്‍ സമ്മാനിച്ച്‌ കൊണ്ട്‌ യാത്രാമൊഴി നേര്‍ന്നു...പിന്നെ അവള്‍ എപ്പൊ സൗദിയില്‍ വരുംബോഴും എന്നെ ഫോണ്‍ വിളിക്കും...കുശലം ചോദിക്കും....ഈ ന്യൂ ഇയര്‍ ന്‌ ഒരു ഓണ്‍ലൈന്‍ കാര്‍ഡും അയച്ചു....ശുഭം!!!

കര്‍ട്ടന്‍ വലിക്കുന്നതിന്റെ മുംബ്‌ :
ഇതെന്റെ ആദ്യത്തെ ബ്ലോഗിലുള്ള പരീക്ഷണമാണ്‌....ആശിര്‍വദിക്കുക, അനുഗ്രഹിക്കുക....അനുമോദനങ്ങളുടെ നോട്ട്‌ മാലകള്‍ അര്‍പ്പിക്കുക...:)

25 comments:

കാപ്പിലാന്‍ said...

adipoli jabar, iniyum ithupolulla sambhavangal ezhuthuka.
ellavidha bhavukangalum

ശ്രീജിത്ത്‌ കെ said...

കൊള്ളാമല്ലോ വീഡിയോണ്‍. അസാധ്യ തൊലിക്കട്ടി തന്നെ. ഇങ്ങനേയും സുഹൃത്തുക്കളെ ഉണ്ടാക്കാമല്ലേ, ഇനി എനിക്കും ഒന്ന് ശ്രമിക്കണം. ബൈ ദ വേ, ഇതിന്റെ ഇടയ്ക്ക് പിങ്ക് നിറത്തിലും സാധനം ഇറങ്ങിത്തുടങ്ങിയോ, പുതിയ വിവരത്തിനു നന്ദി.

സുല്‍ |Sul said...

ഹെഹെഹെ കൊള്ളാം :)
സ്വാഗതം സുഹൃത്തെ.
-സുല്‍

SAJAN | സാജന്‍ said...

ബ്ലോഗിലേക്ക് സ്വാഗതം സുഹൃത്തേ:)
ശ്രീജിത്തേ:)

ബയാന്‍ said...

:) സ്വാഗതം.

ഏറനാടന്‍ said...

അടിപൊളി (വിമാനത്തിന്റേയല്ല) ആയിട്ടുണ്ട്. ഇതേപോലെയല്ലെങ്കിലും ആകാശത്തില്‍ വെച്ച് ഉണ്ടായ ഒരു പ്രണയമൊട്ട് വിടരും മുന്‍പ് കൊഴിഞ്ഞുപോയൊരു കഥ ഞാന്‍ ചരിതങ്ങളില്‍ പണ്ട് ഇട്ടിരുന്നു. ആശംസകള്‍..

Shaf said...

സ്വാഗതം സുഹൃത്തെ.
ശ്രീജിത്തേ:)

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

സ്വാഗതം....

ചില പ്രയോഗങ്ങളൊക്കെ ഇഷ്ടമായി..:)

ജാബു | Jabu said...

കാപ്പിലാന്‍...നന്ദി..ഇനിയും ഇതുവഴി വരണേ...

ശ്രീജിത്ത്‌....സുഹൃത്തുക്കളെ ഇങ്ങനെ തന്നെ ഉണ്ടാക്കണോ....എനിക്ക്‌ അന്ന് ശുക്ക്ര ദശ ആയിരുന്നു....അതുകൊണ്ട്‌ അടി കിട്ടിയില്ല....എന്തായാലും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു....:)

സുല്‍....വന്നതിനും വായിച്ച്‌ കമന്റിയതിനും നന്ദി...ഇനിയും ഈ വിശാലമായ ഭൂലോകത്ത്‌ എവിടെ വച്കെങ്കിലും കണ്ടു മുട്ടാം.....

സാജന്‍ & ബയാന്‍....നന്ദി :)

ഏറനാടാ.....ഞാന്‍ അവസാനം ഒരുപാട്‌ പരതി അത്‌ വായിചു....വളരെ നന്നായിട്ടുണ്ട്‌.....പിന്നെ അവളുമാര്‍ (Air Hostess) നമ്മളെ പോലുള്ള എത്ര എണ്ണത്തിനെ ദിവസവും പറ്റിക്കുന്നെന്ന് ആര്‍ക്കറിയാം......ഇനിയും എന്റെ ഈ ആഷിയാനയില്‍ എടക്ക്‌ വരണം...നമുക്ക്‌ ഒരു ചായയൊക്കെ കുടിച്ച്‌ പിരിയാം....:)

ഷാഫ്‌....ജിഹേഷ്‌....തങ്ക്യൂ ട്ടാ....:)

നിരക്ഷരന്‍ said...

ബൂലോകത്തിലേക്ക് സ്വാഗതം.

പോങ്ങുമ്മൂടന്‍ said...

ജാബൂ,
അര്‍മാദിച്ചോ,
നമ്മുടെ മുല്ലയും പൂക്കും.
:)

Anonymous said...

manave ninne sammathichu!!!....aareyum vidaruthu...hehe

Im proud 2 b ur frnd!!!....expectin many more such interestin mailz frm u!!

shirin said...

manave ninne sammathichu!!!....aareyum vidaruthu...hehe

Im proud 2 b ur frnd!!!....expectin many more such interestin mailz frm u!!

shirin said...

manave ninne sammathichu!!!....aareyum vidaruthu...hehe

Im proud 2 b ur frnd!!!....expectin many more such interestin mailz frm u!!

Anonymous said...

hi

Anonymous said...

Thalle....kiddlan blog ketta...nee ninde adyathe vedikettu kondu thanne ambhalam muzhuvan nadukkiyallo...
--- SAJITHA

ശ്രീ said...

സ്വാഗതം.

കൊള്ളാം... തുടക്കം വളരെ നന്നായി.

ആശംസകള്‍

ജാബു | Jabu said...

നിരക്ഷരാ.....കൂപ്പുകൈ....

പോങ്ങുമ്മൂടാ....:)

അനോണീ...അഥവാ ഷെറീ.....നിങ്ങളില്ലാതെ എനിക്കെന്ത്‌ ആഘോശം....ഹെഹെ....

സാജിതാ....താങ്ക്യൂ ട്ടാ....

അനോണീ....:)

ശ്രീ.....നന്ദി:)

Visala Manaskan said...

ബ്ലോഗിലേക്ക് സ്വാ‍ഗതം.

savvy said...

gr8 man....it is typical of u...im waitin 4 more .......gud flow of words...write more...

കാടന്‍ വെറും നാടന്‍ said...

:)

mayavi said...

....ഒരിക്കല്‍ എന്റെ ആവശ്യപ്രകാരം എന്നെ "കൊക്ക്പിറ്റ്‌" കാണിക്കാന്‍ കൊണ്ടോയതോടെ ആ ഇഷ്ടം ഹിമാലയം പോലായി.... similarity between aeroplane and women is , both have cockpit.

രമ്യ said...

ആണുങളുടെ മനസ്സിലിരിപ്പൂ ഇങനെ ആണല്ലെ..... ഹുമ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്

ജാബു | Jabu said...

ഏകദേശം 2 ‌‍‍‌‌‍വര്ഷം ആയിക്കാണും ബ്ലോഗ്‌ തുറന്നിട്ട. ഇനിയെന്തായാലും ഒരു അങ്കം കൂടി ഒന്ന്‍ നോക്കട്ടെ.

Riyas Nechiyan said...

കൊള്ളാം നന്നായിട്ടുണ്ട് ...!

പക്ഷെ എഴുത്തുകള്‍ പുതിയതൊന്നും കാണാനില്ലല്ലോ .. :)